പത്തുദിവസം നീണ്ട വ്യോമാക്രമണത്തിനു ശേഷം ഗാസയില്‍ ഇസ്രായേല്‍ കരയുദ്ധവും തുടങ്ങിയതോടെ മരണം 300 കവിഞ്ഞു. ശനിയാഴ്ച പുലര്‍ച്ചെ തെക്കന്‍ നഗരമായ ഖാന്‍യൂനിസില്‍ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഏഴ് പേര് കൂടി കൊല്ലപ്പെട്ടതോടെ മരണസംഖ്യ 306 ആയി. അഞ്ച് വര്‍ഷത്തിനു ശേഷമാണ് ഇസ്രായേല്‍ ഗാസയില്‍ കരയുദ്ധത്തിനിറങ്ങിയത്. മെഡിറ്ററേനിയന്‍ തീരത്തുനിന്ന് ഇസ്രായേല്‍ നാവികസേനയും ഗാസാമുനമ്പിലേക്ക് ഷെല്ലാക്രമണം തുടരുകയാണ്. അതിനിടെ സംഘര്‍ഷം അവസാനിപ്പിച്ച് സമാധാനം പുന:സ്ഥാപിക്കുക എന്ന ലക്ഷ്യവുമായി യു.എന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ ഇന്ന് മേഖലയിലെത്തും.
Comments