സുധീരനെതിരെ രൂക്ഷവിമര്‍ശവുമായി വെള്ളാപള്ളി
Text Size
Story Dated: Saturday, July 19, 2014 04:41 hrs UTC
ആലപ്പുഴ: കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരനെതിരെ രൂക്ഷവിമര്‍ശവുമായി എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപള്ളി നടേശന്. ജനങ്ങള്‍ക്ക് മന്ത്രിസഭ പുനഃസംഘടന ആവശ്യമില്ളെന്നും സുധീരന്‍െറ അപ്രായോഗിക നയങ്ങള്‍ മൂലമാണ് സംസ്ഥാനത്ത് ഭരണപ്രതിസന്ധി തുടരുന്നതെന്നും വെള്ളാപള്ളി പറഞ്ഞു. ഭരിക്കുമ്പോള്‍ പല പരിഷ്കാരങ്ങളും വിട്ടുവീഴ്ചകളും വേണ്ടി വരും.
പുനഃസംഘടനയിലൂടെ അടൂര്‍ പ്രകാശിന്്റെ വകുപ്പ് മാറ്റുന്നത് സമുദായത്തോടുള്ള അവഹേളനമാണ്. ജി.കാര്ത്തികേയന് ഭക്ഷ്യ വകുപ്പ് നല്‍കട്ടേയെന്നും വെള്ളാപ്പള്ളി പറഞ്ഞു.
Comments