ഡല്‍ഹിയില്‍ വീണ്ടുമൊരു നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടാന്‍ തയാറാണെന്ന് ബിജെപി. കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ സതീഷ് ഉപാധ്യായ നടത്തിയ ചര്‍ച്ചയ്ക്കു ശേഷമാണ് നേതൃത്വത്തിന്റെ ഈ തീരുമാനം. എത്രയും വേഗം തെരഞ്ഞെടുപ്പു നടത്തണമെന്ന് ലഫ്. ഗവര്‍ണറെ അറിയിക്കാനും ചര്‍ച്ചയില്‍ തീരുമാനമായി.
ലോക്സഭാ തെരഞ്ഞെടുപ്പു വിജയത്തിനു പിന്നാലെ ഡല്‍ഹിയിലും തെരഞ്ഞെടുപ്പു നടത്തണമെന്നതായിരുന്നു ബിജെപി സംസ്ഥാന ഘടകത്തിന്റെ ആദ്യ നിലപാട്. എന്നാലിപ്പോള്‍ സര്‍ക്കാരുണ്ടാക്കാനുള്ള സാധ്യതകള്‍ ആരായുകയാണു ബിജെപി. അകാലിദളിന്റെ ഒരംഗമുള്പ്പടെ 29 അംഗങ്ങളാണു ബിജെപിക്കുള്ളത്.
Comments