സോളാര്‍ കേസ് പ്രതി സരിത എസ്. നായരുടെ അഭിഭാഷകന് ഫെനി ബാലകൃഷ്ണനെതിരേ അച്ചടക്കനടപടിക്ക് ബാര്‍ കൗണ്‍സില്‍ ശിപാര്‍ശ. സോളാര്‍ കേസില്‍ മാധ്യമങ്ങളിലൂടെ ഫെനി നടത്തിയ പരാമര്‍ശങ്ങളുടെ പേരിലാണ് നടപടി.
ഫെനിയുടെ നടപടി അഭിഭാഷകനു ചേര്‍ന്നതല്ലെന്ന് ബാര്‍ കൗണ്‍സില്‍ നിരീക്ഷിച്ചു. ഇതേതുടര്‍ന്ന് ഫെനിക്കെതിരേ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടു കൊണ്ടുള്ള ശിപാര്‍ശ ബാര്‍ കൗണ്‍സിലിന്റെ അച്ചടക്ക സമിതിക്ക് കൈമാറി. സംഭവത്തില്‍ അച്ചടക്കസമിതി തെളിവെടുപ്പു നടത്തിയ ശേഷം നടപടി സ്വീകരിക്കും.
Comments