ഡല്‍ഹിയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ബിജെപി ശ്രമം നടത്തുന്നതിനിടെ എഎപി അധ്യക്ഷന്‍ അരവിന്ദ് കേജരിവാള്‍ ഇന്ന് ലഫ്. ഗവര്‍ണര്‍ നജീബ് ജംഗിനെ കാണും. കോണ്‍ഗ്രസ് പിന്തുണയോടെ വീണ്ടും അധികാരത്തിലേറാനാണ് എഎപി ശ്രമിക്കുന്നത്.
ഡല്‍ഹിയില്‍ വീണ്ടുമൊരു നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടാന്‍ തയാറാണെന്ന് ബിജെപി ഞായറാഴ്ച അറിയിച്ചിരുന്നു. കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ സതീഷ് ഉപാധ്യായ നടത്തിയ ചര്‍ച്ചയ്ക്കു ശേഷമാണ് നേതൃത്വത്തിന്റെ ഈ തീരുമാനം. എത്രയും വേഗം തെരഞ്ഞെടുപ്പു നടത്തണമെന്ന് ബിജെപി ലഫ്. ഗവര്‍ണറെ അറിയിക്കും.
ബിജെപി അധ്യക്ഷനായ അമിത് ഷായും സംസ്ഥാന അധ്യക്ഷനായി സതീഷ് ഉപാധ്യയും ചുമതലയേറ്റ ശേഷമാണു ഡല്‍ഹി ഭരണം പിടിച്ചെടുക്കാനുള്ള നീക്കം പാര്‍ട്ടി ശക്തമാക്കിയിരിക്കുന്നത്.
Comments