ബാര്‍ വിഷയത്തില്‍ വക്കം പുരുഷോത്തമന്റെ വിമര്‍ശനങ്ങള്‍ക്കു മറുപടിയുമായി എക്സൈസ് മന്ത്രി കെ. ബാബു. വക്കത്തിന്റെയത്രയും കഴിവ് തനിക്കില്ലെന്നാണ് അദ്ദേഹം പ്രതികരിച്ചത്. ബാര്‍ പ്രശ്നം കെപിസിസിയുടെ പരിഗണനയിലാണെന്നും മന്ത്രി അറിയിച്ചു. താന്‍ എക്സൈസ് മന്ത്രിയായിരുന്നെങ്കില്‍ 418 ബാറുകളും നേരത്തെ തുറക്കുമായിരുന്നുവെന്നാണ് വക്കം പുരുഷോത്തമന് രാവിലെ പറഞ്ഞത്. ബാര്‍ വിഷയത്തില്‍ കെപിസിസി പ്രസിഡന്റ് വി.എം. സുധീരനെതിരേ രൂക്ഷവിമര്‍ശനം നടത്തിയ വക്കം, ആദര്‍ശം കൊണ്ടുമാത്രം സര്‍ക്കാരിനു മുന്നോട്ടുപോകാനാകില്ലെന്നും പറഞ്ഞിരുന്നു.
Comments