കൊച്ചി: സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ജൂറിക്ക് ഹൈകോടതിയുടെ നോട്ടീസ്. ജൂറി ചെയര്മാന് എല്ലാ സിനിമയും കാണാതെയാണ് അവാര്‍ഡ് നിര്‍ണയം നടത്തിയിട്ടുള്ളതെന്നും ഇത് ചട്ട ലംഘനമാണെന്നും ചൂണ്ടിക്കാട്ടി സംവിധായകന് ഡോ. ബിജു നല്കിയ ഹരജിയിലാണ് നോട്ടീസ്. സര്‍ക്കാറിനോടും ചെയര്‍മാനടക്കം ജൂറി അംഗങ്ങളോടും ഹൈകോടതി വിശദീകരണം തേടി.
ജൂറി ചെയര്‍മാനായ ഭാരതിരാജ മല്സരത്തിനത്തെിയ ചിത്രങ്ങളെല്ലാം കാണാതെ തന്നെ മികച്ച സിനിമകളെ അവസാന ഘട്ടത്തിലേക്ക് തെരഞ്ഞെടുകയാണ് ചെയ്തതെന്ന് ഹരജിയില്‍ ആരോപിക്കുന്നു. മറ്റ് ജൂറി അംഗങ്ങളുമായി കൂടിയാലോചനയും നടത്തിയിട്ടില്ല. ചട്ടങ്ങള്‍ ലംഘിച്ച് ഏകപക്ഷീയമായ അവാര്‍ഡ് നിര്‍ണയമാണ് നടത്തിയിരിക്കുന്നത്. അതിനാല്‍ സര്‍ക്കാറിന്‍െറ അവാര്‍ഡ് പ്രഖ്യാപനം റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് ഹരജി. സര്‍ക്കാറിനുള്‍പ്പെടെ എതിര്‍കക്ഷികള്‍ക്ക് നോട്ടീസ് അയക്കാനും കോടതി ഉത്തരവായി.
Comments