ജമ്മു കശ്മീരില്‍ അമര്‍നാഥ് തീര്‍ഥാടകര്‍ക്കുവേണ്ടി ഒരുക്കിയ ക്യാമ്പില്‍ പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ച് നാലു പേര് മരിച്ചു. ബല്ദാല് ബേസ് ക്യാമ്പിലാണ അപകടമുണ്ടായത്. തീര്‍ഥാടകര്‍ക്ക് സൗജന്യ ഭക്ഷണം വിതരണം ചെയ്യാനായി ഒരുക്കിയ അടുക്കളകളില്‍ ഒന്നിലാണ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചത്. ക്യാമ്പിലെ സന്നദ്ധസേവകരുടെ ബന്ധുക്കളാണ് മരിച്ച നാലുപേരും. കഴിഞ്ഞ ദിവസം ഈ ഭക്ഷണശാലകളുടെ നടത്തിപ്പുകാരും ടെന്റുകളുടെ ഉടമകളും തമ്മിലുണ്ടായ ഏറ്റുമുട്ടലിനെത്തുടര്‍ന്ന് അമര്‍നാഥ് യാത്ര ഒരു ദിവസം നിര്‍ത്തിവച്ചിരുന്നു. കഴിഞ്ഞ ശനിയാഴ്ച ഉണ്ടായ ഏറ്റുമുട്ടലില്‍ 20 പേര്‍ക്ക് പരിക്കേറ്റിരുന്നു.
Comments