ജി. കാര്ത്തികേയന് പകരം താന്‍ നിയമസഭാ സ്പീക്കറാകും എന്ന വാര്‍ത്ത മാധ്യമസൃഷ്ടി മാത്രമാണെന്ന് മന്ത്രി കെ.സി.ജോസഫ് പറഞ്ഞു.
ഇത്തരത്തില്‍ ഒരു തീരുമാനവും പാര്‍ട്ടി കൈക്കൊണ്ടിട്ടില്ല. കോണ്‍ഗ്രസ് പാര്‍ട്ടിയാണ് ഇതു സംബന്ധിച്ച് തീരുമാനം കൈക്കൊള്ളേണ്ടത്. പാര്‍ട്ടി അത്തരത്തില്‍ തീരുമാനമൊന്നും എടുത്തിട്ടില്ല. ഇതു സംബന്ധിച്ച് ഒരു ചര്‍ച്ചയും നടന്നിട്ടുമില്ല. സ്പീക്കര്‍ സ്ഥാനം സംബന്ധിച്ച് പാര്‍ട്ടിയില്‍ ഭിന്നാഭിപ്രായം നിലനില്‍ക്കുന്നുണ്ട്. ഈ പ്രശ്നങ്ങളെല്ലാം പാര്‍ട്ടി ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കും. ഇപ്പോള്‍ മാധ്യമങ്ങള്‍ അവരുടെ ഭാവനയ്ക്കനുസരിച്ച് വാര്‍ത്തകള്‍ മെനയുകയാണ്-കെ.സി. ജോസഫ് മാധ്യമങ്ങളോട് പറഞ്ഞു.
Comments