യുക്രൈനില്‍ തകര്‍ന്നു വീണ മലേഷ്യന്‍ വിമാനത്തിന്റെ ബ്ലാക്ക്ബോക്സ് യുക്രൈന് വിമതര്‍ മലേഷ്യയെ ഏല്പിച്ചു. വിമതരുടെ ആസ്ഥാനമായ യുക്രൈനിലെ ഡോണെറ്റ്സ്ക് റിപ്പബ്ലിക്കിന്റെ സ്വയംപ്രഖ്യാപിത പ്രധാനമന്ത്രി അലക്സാണ്ടര്‍ ബൊര്ദോയിയാണ് ബ്ലാക് ബോക്സുകള്‍ റിപ്പബ്ലിക്കിന്റെ ആസ്ഥാനത്ത് സംഘടിപ്പിച്ച ചടങ്ങില്‍ മലേഷ്യന്‍ സര്‍ക്കാരിന്റെ പ്രതിനിധികളെ ഏല്പിച്ചത്. മലേഷ്യന്‍ പ്രധാനമന്ത്രി നജിബ് റസാക്ക് ബൊര്ദോയിയുമായി നടത്തിയ ചര്‍ച്ചയ്ക്കുശേഷമാണ് ബ്ലാക്ബോക്സ് വിട്ടുകൊടുക്കാന്‍ വിമതര്‍ തയ്യാറായത്. ഉപകരണങ്ങള്‍ക്ക് കേടുപാടുകളൊന്നും സംഭവിച്ചിട്ടില്ലെന്ന് മലേഷ്യന്‍ പ്രതിനിധികള്‍ പറഞ്ഞു.
Comments