തെലങ്കാനയില്‍ സ്കൂള്‍ ബസ് ട്രെയിനില്‍ ഇടിച്ച് 15 മരണം. 10 പേര്‍ക്ക് അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റു. 40 കുട്ടികളാണ് ബസിലുണ്ടായിരുന്നത്.തെലങ്കാനയിലെ മേദക് ജില്ലയില്‍ ഇന്ന് രാവിലെയാണ് അപകടം. ബസ്സില്‍ നാല്പതോളം വിദ്യാര്‍ത്ഥികളുണ്ടായിരുന്നു. ആളില്ലാ ലെവല്‍ക്രോസില്‍ പാളം മുറിച്ചുകടക്കുന്നതിനിടെയാണ് സ്കൂള്‍ബസ്സ് അപകടത്തില്‍പെട്ടത്. മേദക് ജില്ലയിലെ കക്കാടിയ ടെക്നോ സ്കൂളിലെ വിദ്യാര്‍ത്ഥികളാണ് മരിച്ചത്. മസായിപേട്ടിലെ ആളില്ലാ ലെവല്‍ക്രോസ് മുറിച്ചുകടക്കുന്നതിനിടെ പാഞ്ഞത്തെിയ നന്ദഡേ്-സെക്കന്തരാബാദ് ട്രെയിന്‍ സ്കൂള്‍ബസ്സിനെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.
Comments