താന്‍ ന്യൂഡല്‍ഹിയിലെത്തിയത് സംസ്ഥാന മന്ത്രിസഭ പുന:സംഘടിപ്പിക്കുന്നതിനെ കുറിച്ച് ചര്‍ച്ച ചെയ്യാനല്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഇത്തരം ഒരു വിഷയവും ഇപ്പോള്‍ അജണ്ടയിലില്ല. സംസ്ഥാന മന്ത്രിസഭ പുന:സംഘടിപ്പിക്കുന്നുണ്ടെങ്കില്‍ അക്കാര്യം ആദ്യം ചര്‍ച്ച ചെയ്യേണ്ടത് കേരളത്തിലാണ്. കോണ്‍ഗ്രസിലും മുന്നണിയിലും വേണം ആദ്യം ചര്‍ച്ച നടക്കാന്‍. അതിനുശേഷം മാത്രമേ ഡെല്‍ഹിയില്‍ ചര്‍ച്ച നടക്കുകയുള്ളൂ. എന്നാല്‍, ഇതുവരെ കേരളത്തില്‍ അത്തരത്തിലുള്ള യാതൊരു ചര്‍ച്ചയും നടന്നിട്ടില്ല-മുഖ്യമന്ത്രി പറഞ്ഞു.
Comments