ടെന്നിസ് താരം സാനിയ മിര്‍സയെ തെലങ്കാന അംബാസഡര്‍ ആക്കിയതിനെ എതിര്‍ത്ത് ബി.ജെ.പി രംഗത്ത്. ‘പാകിസ്താന്റെ മരുമകളായ’ സാനിയ തെലങ്കാന അംബാസഡര്‍ പദവിക്ക് അര്‍ഹയല്ലെന്ന് തെലങ്കാന ബി.ജെ.പി നേതാവ് കെ.ലക്ഷ്മണ എം.എല്‍.എ പറഞ്ഞു. തെലങ്കാന നിയമസഭയില്‍ വിഷയം ഉന്നയിച്ച ലക്ഷമണ സാനിയയെ അംബാസഡറാക്കാാനുള്ള സര്‍ക്കാര്‍ തീരുമാനത്തെ വിമര്‍ശിച്ചു.,തെലങ്കാന സര്‍ക്കാര്‍ ചൊവ്വാഴ്ചയാണ് സാനിയയയെ ബ്രാന്‍ഡ് അംബാസഡറായി പ്രഖ്യാപിച്ചത്. ബ്രാന്‍ഡ് അംബാസഡറായി നിയമിച്ച് കൊണ്ടുള്ള ഉത്തരവ് കൈമാറുന്ന ചടങ്ങില്‍ മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവു സാനിയയെ തെലങ്കാനയുടെ മകള്‍ എന്നു വിശേഷിപ്പിച്ചിരുന്നു.
Comments