പാരിസ്ഥിതികാനുമതിയില്ലാതെ പ്രവര്‍ത്തിക്കുന്ന പാറമടകള്‍ അടച്ചു പൂട്ടാന്‍ ഒരു വര്‍ഷത്തെ സാവകാശം വേണമെന്ന് സംസ്ഥാന സര്‍ക്കാര്‍. ദേശീയ ഹരിത ട്രൈബ്യൂണലില്‍ നല്കിയ പുന:പരിശോധനാ ഹരജിയിലാണ് കേരളം ആവശ്യം ഉന്നയിച്ചത്. ക്വാറികള്‍ പെട്ടെന്ന് നിര്‍ത്തിവെക്കുന്നത് നിര്‍മാണ മേഖല സ്തംഭിപ്പിക്കുമെന്നും സംസ്ഥാന സര്‍ക്കാര്‍ ട്രൈബ്യൂണലിനെ അറിയിച്ചു. പാരിസ്ഥിതിക അനുമതിയില്ലാതെ പ്രവര്‍ത്തിക്കുന്ന ക്വാറികള്‍ അടച്ചു പൂട്ടണമെന്ന ഹരിത ട്രൈബ്യൂണലിന്‍െറ ഉത്തരവിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കിയത്. ചെറിയ പാറമടകള്‍ക്ക് പാരിസ്ഥിതിക അനുമതി നേടാന്‍ സാവകാശം അനുവദിക്കണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടു.
Comments