സ്കൂളുകളില്‍ പുതിയ പ്ളസ് ടു ബാച്ച് അനുവദിക്കാനായി ഭരണകക്ഷിയില്‍ പെട്ട ചിലര്‍ കോഴ ആവശ്യപ്പെട്ടുവെന്ന് എം.ഇ.എസ് പ്രസിഡന്റ് ഫസല്‍ ഗഫൂര്‍ ആരോപിച്ചു. ഇക്കാര്യം മുസ്ലീം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറിയുടെ ശ്രദ്ധയില്‍ പെടുത്തിയെന്നും ഫസല്‍ ഗഫൂര്‍ പറഞ്ഞു.സംസ്ഥാനത്തെ സ്കൂളുകളില്‍ പുതിയ പ്ളസ് ടു ബാച്ച് അനുവദിച്ചതില്‍ വ്യാപകമായ അഴിമതി നടന്നിട്ടുണ്ട്. സുതാര്യമായല്ല കാര്യങ്ങള്‍ നടന്നിരിക്കുന്നത്. ഇതിനെക്കുറിച്ച് സമഗ്രമായ അന്വേഷണം നടക്കണം. കോഴ ആവശ്യപ്പെട്ടതിനെതിരെ എം.ഇ.എസ്. നിയമനടപടി സ്വീകരിക്കും-ഫസല്‍ ഗഫൂര്‍ പറഞ്ഞു.
Comments