ന്യൂഡല്‍ഹി: ശിവസേന എം.പിമാര്‍ നോമ്പുകാരനായ ജീവനക്കാരനെ നിര്‍ബന്ധിച്ച് ചപ്പാത്തി കഴിപ്പിക്കാന്‍ ശ്രമിച്ച സംഭവം നിര്‍ഭാഗ്യകരമെന്ന് സര്‍ക്കാര്‍. സംഭവത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ് രാജ്യസഭയില്‍ ഖേദം പ്രകടിപ്പിച്ചു. എല്ലാ വിഭാഗം ജനങ്ങളെയും ഒരുപോലെ കാണാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും രാജ്നാഥ് സിങ് പറഞ്ഞു.
ഭക്ഷണം മോശമാണെന്ന് ആരോപിച്ചാണ് ന്യൂഡല്‍ഹി മഹാരാഷ്ട്ര സദനിലെ ജീവനക്കാരനെ ശിവസേന എം.പിമാര്‍ നിര്‍ബന്ധിച്ച് വായില്‍ ചപ്പാത്തി തിരുകിക്കയറ്റിയത്. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തു വന്നതോടെയാണ് സര്‍ക്കാര്‍ പ്രതിരോധത്തിലായത്.
Comments