ന്യൂഡല്‍ഹി: ലോക്സഭാ പ്രതിപക്ഷ നേതൃസ്ഥാനം രണ്ടാമത്തെ വലിയ കക്ഷിയായ കോണ്‍ഗ്രസിന് ലഭിക്കില്ളെന്ന് ഉറപ്പായി. ഇതുസംബന്ധിച്ച നിയമോപദേശം ലോക്സഭാ സ്പീക്കര്‍ സുമിത്ര മഹാജന് ലഭിച്ചു. കോണ്‍ഗ്രസിന് ലോക്സഭയുടെ ആകെ അംഗസംഖ്യയുടെ 10 ശതമാനം സീറ്റുകള്‍ ഇല്ലാത്തതിനാല്‍ പ്രതിപക്ഷ നേതാവ് പദവി നല്‍കേണ്ടതില്ളെന്ന് നിയമോപദേശത്തില്‍ ചൂണ്ടിക്കാട്ടുന്നു.
ലോക്സഭയിലെ രണ്ടാമത്തെ വലിയ കക്ഷിക്ക് പ്രതിപക്ഷ നേതൃപദവി നല്‍കണമെന്നാണ് കീഴ് വഴക്കം. ഇതിന് ആകെ അംഗസംഖ്യയുടെ 10 ശതമാനമായ 55 സീറ്റുകള്‍ രണ്ടാമത്തെ കക്ഷിക്ക് നേടിയിരിക്കണം. എന്നാല്‍, ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ 44 സീറ്റാണ് കോണ്‍ഗ്രസിന് ലഭിച്ചത്.
Comments