ഉത്തരാഖണ്ഡില്‍ നിയമസഭാ ഉപതിരഞ്ഞെടുപ്പ് നടന്ന മൂന്നു സീറ്റുകളും കോണ്‍ഗ്രസ് നേടി. ധാര്‍ചുളയില്‍ മുഖ്യമന്ത്രി ഹരീഷ് റാവത്ത് 20,000 വോട്ടിന് വിജയിച്ചു. ഉപതിരഞ്ഞെടുപ്പുഫലം ബി.ജെ.പി.ക്ക് തിരിച്ചടിയായി. മൂന്നു സീറ്റു കൂടി കിട്ടിയതോടെ നിയമസഭയില്‍ ഭരണകക്ഷിയായ കോണ്‍ഗ്രസ്സിന്റെ നില ഭദ്രമായി. നിലവില്‍ 70 അംഗ നിയമസഭയില്‍ 35സീറ്റാണ് കോണ്‍ഗ്രസ്സിന് ഉണ്ടായിരുന്നത്. മൂന്ന് ബി.എസ്.പി. അംഗങ്ങളടക്കം ഏഴുപേരുടെ പിന്തുണയോടെയാണ് റാവത്ത് മന്ത്രിസഭ ഇപ്പോള്‍ ഭരണം നിലനിര്‍ത്തുന്നത്.
Comments