പ്ളസ്ടു അനുവദിക്കുന്നതിന് കോഴ ആവശ്യപ്പെട്ടെന്ന ആരോപണത്തില്‍ ഉറച്ചുനില്‍ക്കുന്നതായി എം.ഇ.എസ് പ്രസിഡന്റ് ഡോ. ഫസല്‍ ഗഫൂര്‍. ആരോപണത്തെകുറിച്ച് അന്വേഷിക്കുമെന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നിലപാടിനെ സ്വാഗതം ചെയ്യുന്നു. തെളിവുകള്‍ മുഖ്യമന്ത്രിക്ക് കൈമാറും. മന്ത്രിസഭാ തീരുമാനത്തെ ന്യായീകരിക്കേണ്ടത് മുഖ്യമന്ത്രിയുടെ ആവശ്യമാണെന്നും അദ്ദേഹം വാര്‍ത്താലേഖകരോട് പറഞ്ഞു.
പ്ളസ്ടു അനുവദിക്കുന്നതിന് ചിലര്‍ ലീഗ് നേതാക്കള്‍ക്കുവേണ്ടി പണം ആവശ്യപ്പെട്ടതായി കഴിഞ്ഞ ദിവസം ഫസല്‍ ഗഫൂര്‍ വെളിപ്പെടുത്തിയിരുന്നു. സ്കൂള്‍ മാനേജര്‍മാരാണ് സമീപിച്ചത്. ഇക്കാര്യം മുസ് ലിംലീഗ് ജനറല്‍ സെക്രട്ടറി കെ.പി.എ മജീദിനെ വിളിച്ചു അറിയിക്കുകയും ചെയ്തു. പ്ളസ്ടു വിഷയത്തില്‍ പെരുന്നാളിനുശേഷം കോടതിയെ സമീപിക്കുമെന്നും ഫസല്‍ ഗഫൂര്‍ പറഞ്ഞിരുന്നു.
Comments