തിരുവനന്തപുരം: നിയമ സഭാ സാമാജികരുടെ ഔദ്യോഗിക വാസസ്ഥലമായ എംഎല്‍എ ഹോസ്റ്റല്‍ ക്രിമിനലുകളുടെ താവളമാക്കിയതു ഞെട്ടിപ്പിക്കുന്നതും അപമാനകരവുമായ നടപടിയാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയൻ ഫേസ്ബുക്കിൽ എഴുതി. അതിനു കാരണക്കാരായ കോണ്‍ഗ്രസ് നേതാക്കളുടെ നടപടിയെ കുറിച്ച് ഉന്നതതല അന്വേഷണവും കർക്കശ നിയമ നടപടിയും അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
Comments