തിരുവനന്തപുരം: എം.എല്‍.എ ഹോസ്റ്റല്‍ മുറി അനുവദിക്കുന്നത് അടക്കമുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ സ്പീക്കര്‍ ജി. കാര്ത്തികേയന് കക്ഷി നേതാക്കളുടെ യോഗം വിളിച്ചു. ബുധനാഴ്ച 11.30ന് സ്പീക്കറുടെ ചേംബറിലാണ് യോഗം ചേരുക. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും യോഗത്തില്‍ പങ്കെടുക്കും. എം.എല്‍.എ ഹോസ്റ്റല്‍ ചട്ടങ്ങള്‍ പരിഷ്കരിക്കുന്ന വിഷയം യോഗം ചര്‍ച്ച ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്.
ബ്ളാക് മെയില്‍ കേസിലെ പ്രതി ജയചന്ദ്രന്, എം.എല്‍.എ ഹോസ്റ്റലില്‍ ഒളിവില്‍ കഴിഞ്ഞത് വിവാദത്തിന് വഴിവെച്ചിരുന്നു. ഇതേതുടര്‍ന്ന് ഹോസ്റ്റലിലെ അനധികൃത താമസക്കാരെ നിയമസഭാ സെക്രട്ടറിയേറ്റ് ഒഴിപ്പിച്ചിരുന്നു.
Comments