ഗ്ളാസ്ഗോ: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ പുരുഷന്മാരുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ വിഭാഗത്തില്‍ ഇന്ത്യന്‍ ഷൂട്ടര്‍ പ്രകാശ് നഞ്ചപ്പ വെള്ളി മെഡല്‍ നേടി. ഇതോടെ മൂന്നു സ്വര്‍ണവും അഞ്ച് വെള്ളിയും മൂന്ന് വെങ്കലവും നേടി അഞ്ചാം സ്ഥാനത്താണ് ഇന്ത്യ. 12 സ്വര്‍ണവും 11 വെള്ളിയും 10 വെങ്കലവുമായി ഇംഗ്ളണ്ട് ആണ് ഒന്നാം സ്ഥാനത്ത്. 12 സ്വര്‍ണവും 9 വെള്ളിയും 12 വെങ്കലുമായി ഓസ്ട്രേലിയ രണ്ടാം സ്ഥാനത്തുണ്ട്. ഏഴ് സ്വര്‍ണവും മൂന്ന് വെള്ളിയും അഞ്ച് വെങ്കലവുമായി സ്കോട്ലന്ഡ് മൂന്നാം സ്ഥാനത്തും ഏഴ് സ്വര്‍ണവും ഒരു വെള്ളിയും അഞ്ച് വെങ്കലവുമായി കാനഡ നാലാം സ്ഥാനത്തുണ്ട്.
Comments