നാടക പ്രവര്‍ത്തകയെയും സുഹൃത്തിനെയും അപമാനിച്ചു എന്ന പരാതിയില്‍ പൊലീസുകാര്ക്കെതിരെയെടുത്ത നടപടി റദ്ദാക്കി. ഗ്രേഡ് എസ്ഐമാരായ ജോര്‍ജ്, സുരേഷ് ബാബു, രവികുമാര്‍, സിവില്‍ പൊലീസ് ഓഫീസറായ ഷാജഹാന് എന്നിവരെ സ്വഭാവ പരിശീലനത്തിനയക്കാനുള്ള സിറ്റി പൊലീസ് കമ്മീഷണറുടെ ഉത്തരവാണ് റദ്ദാക്കിയത് .
കഴിഞ്ഞദിവസം രാത്രി കൊല്ലം കാവനാട് സ്വദേശിയായ യുവാവുമായി ബൈക്കില്‍ കൊല്ലത്തുനിന്നും തിരുവനന്തപുരത്തേക്കു പോകുന്നതിനിടയില്‍ ഈസ്റ്റ് പോലീസ് തടഞ്ഞുനിര്‍ത്തിയെന്നായിരുന്നു പരാതി.
Comments