ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് ഏകദിന ക്രിക്കറ്റ് പരമ്പരയിലെ ഒരു മത്സരം കൊച്ചി ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ നടത്താനുള്ള തീരുമാനത്തിനെതിരേ കെഎഫ്എ രംഗത്ത്. സൂപ്പര്‍ ലീഗ് നടക്കുന്നതിനാല്‍ ക്രിക്കറ്റ് മത്സരങ്ങള്‍ നടത്താന്‍ ബുദ്ധിമുട്ടുണെ്ടന്ന് കെഎഫ്എ പ്രസിഡന്റ് കെഎംഎ മേത്തര്‍ അറിയിച്ചു.
സൂപ്പര്‍ ലീഗ് മത്സരങ്ങള്‍ മാറ്റാനാകില്ല. സ്റ്റേഡിയം ഡിസംബര്‍ വരെ ബുക്ക് ചെയ്തതാണ്. എന്നാല്‍ ക്രിക്കറ്റിനായി ഗ്രൗണ്ട് നല്കാന് എന്തെങ്കിലും സാധ്യതയുണേ്ടാ എന്ന് കെസിഎയുമായി ആലോചിക്കുമെന്നും മേത്തര്‍ അറിയിച്ചു.
ഇന്ത്യ- വെസ്റ്റിന്‍ഡീസ് ഏകദിന ക്രിക്കറ്റ് പരമ്പരയിലെ ഒരു മത്സരം കൊച്ചിയില്‍ നടക്കുമെന്നാണ് ബിസിസിഐ അറിയിച്ചത്.
Comments