അഭിപ്രായ വ്യത്യാസത്തെത്തുടര്ന്ന്ലാല് ജോസിന്റെയും സംഘത്തിന്റെ ലോകയാത്ര ഒപ്പമുളള ഓട്ടോജേര്ണലിസ്റ്റ് ബൈജു എന്‍ നായര്‍ സംഘത്തില്‍ നിന്ന് പിരിഞ്ഞു. സഹയാത്രികനായ സുരേഷ് ജോസഫുമായുളള അഭിപ്രായവ്യത്യാസമാണ് സംഘത്തില്‍ നിന്ന് പിരിയാന്‍ കരണം. ഫേസ് ബുക്കിലെ പേജിലൂടെ ബൈജു എന്‍ നായര്‍ തന്നെയാണ് അറിയിച്ചത്.താന്‍ തനിയെ ലോകയാത്ര തുടരുമെന്നാണ് ബൈജു എന്‍ നായര്‍ അറിയിച്ചിരിക്കുന്നത്. ലണ്ടനില്‍ അവസാനിക്കേണ്ടിയിരുന്ന യാത്രയുടെ അവസാന ഘട്ടത്തില്‍ എത്തിയപ്പോഴാണ് പ്രശ്നങ്ങളുണ്ടായത്.ഇക്കഴിഞ്ഞ ജൂണ്‍ 16ന് കൊച്ചിയില്‍ നിന്നാണ് മൂന്നുപേരടങ്ങുന്ന സംഘം കാറില്‍ ലോകയാത്രക്ക് പുറപ്പെട്ടത് സുരേഷ് ജോസഫ് ഐ ആര് എസ് ഉദ്യോഗസ്ഥനെപ്പോലെ പെരുമാറുന്നെന്നും സഹയാത്രികന്റെ മര്യാദ കാണിക്കുന്നല്ലെന്നുമാണ് ബൈജു പറഞ്ഞത്. ഇന്നലെയാണ് ലാല്‍ജോസും സംഘവും യൂറോപ്പിലെ ലാത്വിയയില്‍ എത്തിയത്.ഇവിടെനിന്ന് പോളണ്ടിലേക്ക് നീങ്ങുമ്പോഴാണ് അസ്വാരസ്യം.സംഘം വിട്ട ബൈജു എന്‍ നായര്‍ തുടര്‍ന്ന് ബസില്‍ പോളണ്ടിലേക്ക് പോയി.
Comments
ഇവരനൊ സമാധനാ പ്രചാരകര്‍