ഉത്തരാഖണ്ഡില്‍ പത്തുദിവസമായി തുടരുന്ന പേമാരിയിലുണ്ടായ ഉരുള്‍പൊട്ടലില്‍ അഞ്ചുപേര്‍ മരിച്ചു. അടുത്ത 48 മണിക്കൂര്‍ കൂടി മഴതുടരുമെന്നാണ് കാലാവസ്ഥാകേന്ദ്രം അറിയിച്ചത്. ധാര്ചൂലയിലെ പംഗ്ലാ മേഖലയിലുണ്ടായ ശക്തമായ ഉരുള്‍പൊട്ടലില്‍ ഒരുകുടുംബത്തിലെ അഞ്ചുപേരാണ് മരിച്ചത്. മൂന്നുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ശനിയാഴ്ച രാത്രിയാണ് ദുരന്തമുണ്ടായത്. വീട്ടിനുള്ളില്‍ ഉറങ്ങിക്കിടന്നവരാണ് അപകടത്തില്‍പെട്ടത്. വീട് പൂര്‍ണമായും തകര്‍ന്നു. ഉത്തരകാശി, ചമോലി, ചമ്പാവത്ത് തുടങ്ങിയ പ്രധാനസ്ഥലങ്ങളിലെല്ലാം വെള്ളപ്പൊക്ക മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പലസ്ഥലങ്ങളിലും രക്ഷാപ്രവര്‍ത്തനങ്ങള്‍ മോശംകാലാവസ്ഥ കാരണം തടസ്സപ്പെട്ടിരിക്കുകയാണ്
Comments