.ഐ.എ.ഡി.എം.കെ. നേതാവ് എം.തമ്പിദുരൈ ലോക്സഭ ഡെപ്യൂട്ടി സ്പീക്കറായേക്കും. കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യത്തില്‍ തീരുമാനമെടുത്തതായി സൂചന. എ.ഐ.എ.ഡി.എം.കെ. പാര്‍ലമെന്ററി പാര്‍ട്ടി നേതാവാണ് ദുരൈ. സാധാരണ മുഖ്യപ്രതിപക്ഷത്തിന്റെ നേതാവിനാണ് ഈ സ്ഥാനം നല്‍കിയിരുന്നത്. എന്നാല്‍ ഇത്തവണ കോണ്‍ഗ്രസിനെ അവഗണിച്ച് എ.ഐ.എ.ഡി.എം.കെയും ജയലളിതയെയും പ്രീണിപ്പിക്കാന്‍ വേണ്ടിയാണ് സര്‍ക്കാരിന്റെ പുതിയ നീക്കം. അതോടെ ലോക്സഭയില്‍ പ്രതിപക്ഷത്തെ ഭിന്നിപ്പിച്ച് നിര്‍ത്താമെന്ന തോന്നലും ബിജെപിക്കുണ്ട്. പാര്‍ലമെന്റ് സമ്മേളനത്തിന് ശേഷം ഇക്കാര്യത്തിലെ തീരുമാനം സര്‍ക്കാര്‍ ഔദ്യോഗികമായി പ്രഖ്യാപിക്കും.
Comments