സൈന്യവും വിമതരും തമ്മിലുള്ള ഏറ്റുമുട്ടല്‍ രൂക്ഷമായതിനെത്തുടര്‍ന്ന് ലിബിയയിലുള്ള നൂറോളം ഇന്ത്യന്‍ നഴ്സുമാര്‍ നാട്ടിലേക്ക് മടങ്ങുന്നതിന് ട്രിപ്പോളിയിലെ ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥരുടെ സഹായം തേടി. 750 ഓളം ഇന്ത്യന്‍ നഴ്സുമാര്‍ ലിബിയയിലുണ്ട്. മലയാളികളാണ് ഇവരില്‍ ഏറെയും. നഴ്സുമാരെ നാട്ടിലെത്തിക്കുന്നതിനുള്ള നടപടികള്‍ കേന്ദ്രസര്‍ക്കാര്‍ തുടങ്ങിക്കഴിഞ്ഞു. ആവശ്യമുള്ളവര്‍ക്ക് വിമാന ടിക്കറ്റുകള്‍ നല്കാന് സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ലിബിയയിലേക്ക് പ്രത്യേക വിമാനം അയയ്ക്കുന്ന കാര്യവും കടല്‍മാര്‍ഗ്ഗം നഴ്സുമാരെ നാട്ടിലെത്തിക്കുന്ന കാര്യവും സര്‍ക്കാര്‍ പരിഗണിക്കുന്നുണ്ട്.
Comments