യുവതിയെ കടന്നുപിടിച്ച യുവാവ് മര്‍ദ്ദനമേറ്റ് മരിച്ചു. ആലപ്പുഴ പുന്നപ്ര സ്വദേശി വിപിന്‍ ദാസാണ് മരിച്ചത്. സംഭവത്തില്‍ ആലപ്പുഴ സ്വദേശികളായ തോമസ്, സഹോദരന് യേശുദാസ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. യേശുദാസിന്റെ ഭാര്യയെ കഴിഞ്ഞ ദിവസം യുവാവ് കടന്നുപിടിച്ചുവെന്ന് ആരോപണം ഉയര്‍ന്നിരുന്നു. ഇതേത്തുടര്‍ന്ന് തോമസും യേശുദാസും വീട്ടിലെത്തി വിപിന്‍ദാസിനെ മര്‍ദ്ദിച്ചു. കല്ലുകൊണ്ട് ഇടിയേറ്റാണ് വിപിന്‍ദാസ് മരിച്ചത്. സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം തുടങ്ങി.
Comments