എറണാകുളം ജില്ലയിലെ ആമ്പല്ലൂര്‍ കൂളും ഇഎന്‍ സരോജിനി മെമ്മോറിയല്‍ ചാരിറ്റിയും ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച എന്റെ വിദ്യാലയം എന്റെ പുസ്തകശാലയുടെ ഉദ്ഘാടനം എഴുത്തുകാരനും നിരൂപകനുമായ ഹസ്സന് കുട്ടി മാഷ് നിര്‍വഹിച്ചു.
വിദ്യാര്തികളും അധ്യാപകരും സ്വന്തം പേരെഴുതിയ പുസ്തകങ്ങള്‍ സ്കൂള്‍ ലൈബ്രറിക്ക് സംഭാവന നല്കി.എല്ലാ മാസവും പുസ്തകങ്ങളെ പറ്റിയുള ഏറ്റവും മികച്ച ഉപന്യാസങ്ങള്‍ക്ക് ഡിവിഷന് അടിസ്ഥാനത്തില്‍ വിദ്യാര്തികള്ക്ക് സമ്മാനം നല്‍കുമെന്ന് ചാരിറ്റി പ്രസിഡന്റ്റ് ജയശങ്കര്‍ അറിയിച്ചു.
പഞ്ചായത്തിലെ മറ്റു നാല് സ്കൂളുകളില്‍ കൂടി പദ്ധതി നടപ്പാക്കുമെന്നു ജയശങ്കര്‍ അറിയിച്ചു.ജൂണ്‍ 25 മുതല്‍ ജൂലൈ മൂന്നു വരെ ആറായിരം വിദ്യാര്‍ഥികളെ പങ്കെടുപ്പിച്ചു പഞ്ചായത്തിലെ മുഴുവന്‍ വിദ്യാലയങ്ങളിലും ലഹരി വിരുദ്ധ സെമിനാര്‍ നടത്തി ഇഎന്‍ സരോജിനി മെമ്മോറിയല്‍ ചാരിറ്റി സംസ്ഥാനത്തിനു മാതൃകയായി. ഇതിന്റെ രണ്ടാംഘട്ട പ്രവര്‍ത്തനങ്ങള്‍ ഓഗസ്റ്റ് 13ന് വീണ്ടും ആരംഭിക്കുമെന്ന് ജയശങ്കര്‍ അറിയിച്ചു.
Comments