ഛത്തീസ്ഗഡിലെ സുക്മ ജില്ലയില്‍ 11 മാവോയിസ്റ്റുകള്‍ ഏറ്റുമുട്ടലില്‍ മരിച്ചുവെന്ന് പോലീസ്. തിങ്കളാഴ്ച സുക്മയിലെ രാമരാം ഗ്രാമത്തിലാണ് ഏറ്റുമുട്ടലുണ്ടായത്. സിആര്‍പിഎഫും പോലീസും സംയുക്തമായി നടത്തിയ തെരച്ചിലിനിടെ വെടിവെയ്പ്പുണ്ടാവുകയായിരുന്നു. സ്ഥലത്തു നിന്നും ഒരു മൃതദേഹം മാത്രമാണ് കണ്ടെത്താനായതെന്നും മാവോയിസ്റ്റുകളുമായി ബന്ധപ്പെട്ടവരാണ് 10 പേര്‍കൂടി മരിച്ചുവെന്ന കാര്യം അറിയിച്ചതെന്നും ഉന്നത പോലീസ് ഉദ്യോഗസ്ഥന് വ്യക്തമാക്കി. ഏറ്റുമുട്ടലില്‍ ചില പോലീസുകാര്‍ക്കും പരിക്കേറ്റിട്ടുണ്ട്.
Comments