ദക്ഷിണാഫ്രിക്കന്‍ ഓള് റൗണ്ടര്‍ ജാക്ക് കാലിസ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ചു. ഐപിഎല്ലിലും ബിഗ്ബാഷ് ട്വന്റി-20 ലീഗിലും തുടര്‍ന്നും കളിക്കുമെന്ന് കാലിസ് വ്യക്തമാക്കി.
38-കാരനായ കാലിസ് മികച്ച ഓള്‍റൗണ്ടര്‍മാരില്‍ ഒരാളാണ്. 328 ഏകദിനങ്ങള്‍ കളിച്ച കാലിസ് 11,579 റണ്‍സും 273 വിക്കറ്റും നേടിയിട്ടുണ്ട്. 44.36 ആണ് ഏകദിന ശരാശരി. 17 സെഞ്ചുറികളും 86 അര്‍ധ സെഞ്ചുറികളും.166 ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി പാഡണിഞ്ഞ കാലിസ് 45 സെഞ്ചുറികളും 58 അര്‍ധ സെഞ്ചുറികളും ഉള്‍പ്പടെ 13,289 റണ്‍സ് നേടിയിട്ടുണ്ട്. 55.37 ആണ് ശരാശരി. 292 വിക്കറ്റുകളും കാലിസിന്റെ പേരില്‍ ടെസ്റ്റിലുണ്ട്.
Comments