ഗ്ളാസ്ഗോ: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യക്ക് പന്ത്രണ്ടാം സ്വര്‍ണം. ഗുസ്തിയില്‍ ബബിത കുമാരിയും യോഗേശ്വര്‍ ദത്തുമാണ് സ്വര്‍ണ മെഡല്‍ നേടിയത്. വനിതകളുടെ 55 കിലോഗ്രാം വിഭാഗത്തിലാണ് ബബിതയുടെ നേട്ടം. പുരുഷന്മാരുടെ 65 കിലോഗ്രാം ഗുസ്തിയിലാണ് യോഗേശ്വര്‍ സ്വര്‍ണം നേടിയത്.
കാനഡയുടെ ബ്രിട്ടാണി ലാവര്ഡൂവറിനെ രണ്ടിനെതിരെ ഒമ്പത് പോയന്റിനാണ് ബബിത പരാജയപ്പെടുത്തിയത്. ഗുസ്തിയില്‍ ഇന്ത്യയുടെ നാലാം സ്വര്‍ണം കൂടിയാണിത്.
ഇംഗ്ളണ്ടിന്‍െറ ലൂസിയ പൊറോഗോവ്സ്കയും നൈജീരിയയുടെ ഫിയോമ നോയെയും വെങ്കല മെഡല്‍ പങ്കിട്ടു.
ഗെയിസില്‍ 12 സ്വര്‍ണവും 19 വെള്ളിയും 13 വെങ്കലവും ഉള്‍പ്പെടെ 44 മെഡല്‍ നേടിയ ഇന്ത്യ ആറാം സ്ഥാനത്താണ്.
Comments