ചത്തീസ്ഗഢിലെ റായ്പൂരില്‍ സ്ഫോടനകവസ്തു നിര്‍മാണശാലയിലുണ്ടായ സ്ഫോടനത്തില്‍ അഞ്ച് തൊഴിലാളികള്‍ മരിച്ചു. റായ്പൂരില്‍നിന്ന് 40 കിലോമീറ്റര്‍ അകലെയുള്ള അബാന്പൂര് ബ്ലോക്കിലെ ചോട്ടാ ഉര്ലയിലുള്ള നവഭാരത് ഫ്യൂസ് കമ്പനിയിലാണ് പുലര്‍ച്ചെ 2.30ന് സ്ഫോടനമുണ്ടായത്. പാറപൊട്ടിക്കാന്‍ ഉപയോഗക്കുന്ന ഡിറ്റൊണേറ്റര്‍ ഫ്യൂസ് നിര്‍മിക്കുന്ന കമ്പനിയാണിത്. സ്ഫോടകവസ്തുക്കള്‍ സൂക്ഷിച്ച മുറിയിലാണ് പോട്ടിത്തെറിയുണ്ടായത്.
Comments