തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയെ പരിഹസിച്ച് ശ്രീലങ്കന്‍ പ്രതിരോധ മന്ത്രാലയത്തിന്‍െറ വെബ്സൈറ്റ്. മത്സ്യത്തൊഴിലാളികളുടെ മോചനത്തിന് ജയലളിത പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അയച്ച കത്തുകള്‍ പ്രണയലേഖനങ്ങളാണെന്ന് വെബ്സൈറ്റ് പരിഹസിക്കുന്നു. ബോട്ടുടമകളുടെ നിര്‍ബന്ധം കാരണമാണ് ഇന്ത്യന്‍ മീന്‍പിടിത്തക്കാര്‍ ശ്രീലങ്കന്‍ സമുദ്രാതിര്‍ത്തിയില്‍ വരുന്നത്. ഇന്ത്യന്‍ തീരത്ത് മീന്‍ ലഭിക്കാത്തതിനാലാണ് അവര്‍ ഇങ്ങനെ ചെയ്തതെന്നും ലേഖനത്തില്‍ പറയുന്നു. വെബ്സൈറ്റിന്‍െറ ഹോംപേജില്‍ തന്നെയാണ് ലേഖനവും ഫോട്ടോയും പ്രത്യക്ഷപ്പെട്ടത്. ഈയിടെ ലങ്ക സന്ദര്‍ശിച്ച ബി.ജെ.പി നേതാവ് സുബ്രഹ്മണ്യം സ്വാമിയുടെ നേതൃത്വത്തിലുള്ള സംഘം ഇന്ത്യ-ശ്രീലങ്ക ബന്ധത്തില്‍ തമിഴ്നാടിന് സ്ഥാനമില്ലെന്ന് വ്യക്തമാക്കിയിരുന്നു. അറസ്റ്റ് ചെയ്തെങ്കിലും ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ മോചിപ്പിച്ചതിന് ലങ്കന്‍ പ്രസിഡന്റിന് സംഘം നന്ദി അറിയിച്ചിട്ടുണ്ടെന്നും വെബ്സൈറ്റ് വ്യക്തമാക്കുന്നു
Comments