കൊച്ചിയില്‍ ആഡംബര നൗകയില്‍ നിന്നും നക്ഷത്രഹോട്ടലില്‍ നിന്നും മയക്കുമരുന്നുകള്‍ കണെ്ടത്തിയ കേസുകളില്‍ ഒരു തരത്തിലുള്ള വിട്ടുവീഴ്ചയ്ക്കും സര്‍ക്കാര്‍ തയാറല്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല വ്യക്തമാക്കി. കൊച്ചിയില്‍ മാധ്യമ പ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.മയക്കുമരുന്ന് കൈകാര്യം ചെയ്യുന്നവര്‍ ഈ പ്രവൃത്തികള്‍ നിര്‍ത്തി നിയമത്തിന്റെ വഴിക്കു വരണം. അല്ലെങ്കില്‍ കടുത്ത പ്രത്യാഘാതം നേരിടേണ്ടി വരും. മയക്കുമരുന്നു കേസുകളില്‍ നിലവിലുള്ള നിയമത്തില്‍ പോരായ്മകളുണെ്ടങ്കില്‍ ഭേദഗതി വരുത്താന്‍ ശ്രമിക്കും. നിലവിലെ കേന്ദ്ര നര്‍ക്കോട്ടിക് നിയമത്തില്‍ ഭേദഗതി വരുത്താന്‍ ആവശ്യപ്പെട്ട് കേന്ദ്രത്തെ സമീപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കേസുകളില്‍ അന്വേഷണം സത്യസന്ധമായാണ് മുന്നോട്ടു പോകുന്നതെന്നും ആഭ്യന്തര മന്ത്രി വ്യക്തമാക്കി.
Comments