മിഴ്നാട് മുഖ്യമന്ത്രി ജയലളിതയ്ക്കെതിരായ പരാമര്‍ശത്തില്‍ ശ്രീലങ്ക നിരുപാധികം മാപ്പുചോദിച്ചു. ഇന്ത്യന്‍ പ്രധാനമന്ത്രിയോടും ജയലളിതയോടും മാപ്പുപറയുന്നതായി ലങ്ക അറിയിച്ചു. പ്രതിരോധവകുപ്പിന്റെ വെബ്സൈറ്റിലാണ് മാപ്പപേക്ഷ. ലേഖനം ശ്രീലങ്കന്‍ സര്‍ക്കാരിന്റെയോ പ്രതിരോധവകുപ്പിന്റെയോ ഔദ്യോഗിക നിലപാടല്ലെന്നും വെബ്സൈറ്റില്‍ അറിയിച്ചു. പരാമര്‍ശം ഇന്ത്യന്‍ പാര്‍ലമെന്റിലടക്കം ഏറെ പ്രതിഷേധങ്ങള്‍ക്കു വഴിവച്ച സാഹചര്യത്തില്‍ ശ്രീലങ്കന്‍ വെബ്സൈറ്റിലെ അപകീര്‍ത്തിപരമായ പരാമര്‍ശം നീക്കിയിരുന്നു. വെബ്സൈറ്റില്‍ നല്‍കിയിരുന്ന ചിത്രവും നീക്കംചെയ്തു.
ശ്രീലങ്കന്‍ പ്രതിരോധ സേനയുടെ ഔദ്യോഗിക വെബ്സൈറ്റിലാണ് ജയലളിതയ്ക്കെതിരായ പരാമര്‍ശം നല്‍കിയത്. മത്സ്യത്തൊഴിലാളികളുടെ മോചനത്തിനു വേണ്ടി ജയലളിത പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അയച്ച കത്തുകള്‍ പ്രണയലേഖനങ്ങളാണെന്നാണ് സേനയുടെ വെബ്സൈറ്റില്‍ പറഞ്ഞിരുന്നത്.
Comments