ഗാന്ധിജിക്കെതിരായ പരാമര്‍ശത്തില്‍ അരുന്ധതി റോയിക്കെതിരെ പോലീസ് കേസെടുത്തേക്കും. ഇതിനുവേണ്ടി പ്രസംഗത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പോലീസ് സംഘാടകരില്‍നിന്ന് ആവശ്യപ്പെട്ടു. കേരള സര്‍വകലാശാല ചരിത്രവിഭാഗവും അയ്യങ്കാളി ചെയറും ചേര്‍ന്ന് സംഘടിപ്പിച്ച സെമിനാറില്‍ അരുന്ധതി റോയി നടത്തിയ പ്രസംഗത്തിലാണ് വിവാദ പരാമര്‍ശം ഉണ്ടായത്. നമുക്ക് ഇന്നുള്ളത് യഥാര്‍ഥ ഹീറോകളല്ലെന്നും മഹാത്മാഗാന്ധിയെക്കുറിച്ച് പഠിപ്പിക്കുന്നതൊക്കെ കളവുകളാണെന്നുമാണ് അരുന്ധതി പറഞ്ഞത്.
Comments