കരിപ്പൂര്‍ വിമാനത്താവളത്തില്‍ ലാന്‍ഡിങ്ങിനിടെ വിമാനത്തിന്റെ പിന്‍ചക്രങ്ങളില്‍ ഒന്ന് പൊട്ടിയത് ആശങ്ക പരത്തി. ജിദ്ദയില്‍ നിന്നെത്തിയ എയര്‍ ഇന്ത്യയുടെ ജംബോ വിമാനത്തിന്റെ പിന്‍ചക്രങ്ങളില്‍ ഒന്നാണ് ലാന്‍ഡിങ്ങിനിടെ പൊട്ടിയത്. പൈലറ്റിന്റെ സമയോചിതമായ ഇടപെടലിനെ തുടര്‍ന്ന് വിമാനം സുരക്ഷിതമായി റണ്‍വേയില്‍ തന്നെ നിര്‍ത്തി. പിന്നീട് ഏപ്രണിലേക്ക് വിമാനം വലിച്ച് മാറ്റുകയായിരുന്നു. 400 ഓളം യാത്രക്കാര്‍ വിമാനത്തിലുണ്ടായിരുന്നു.
Comments