ആറന്മുള വിമാനത്താവള വിഷയത്തിൽ മുഖ്യമന്ത്രിയെ രൂക്ഷമായി വിമർശിച്ച നടൻ സുരേഷ് ഗോപിക്ക് യൂത്ത് കോൺഗ്രസിന്റെ മറുപടി. മോദിഭക്തനായ സുരേഷ് ഗോപി മുഖ്യമന്ത്രിയെ രാഷ്ട്രീയം പഠിപ്പിക്കേണെ്ടന്നാണ് യൂത്ത് കോൺഗ്രസ് പ്രസിഡന്റ് ഡീൻ കുര്യാക്കോസ് പറഞ്ഞത്.
സിനിമയിൽ രാഷ്ട്രീയക്കാരെ അധിക്ഷേപിക്കുമ്പോൾ കിട്ടുന്ന കയ്യടി ഇവിടെ കിട്ടില്ലെന്ന് സുരേഷ് ഗോപി ഓർക്കണം. വമ്പുപറച്ചിൽ സിനിമയിൽ മാത്രം മതിയെന്നും ഡീൻ പറഞ്ഞു.
ഓരോരുത്തരുടെ നെഞ്ചത്തും വിമാനത്താവളം വേണമെന്നാണു മുഖ്യമന്ത്രി പറയുന്നതെന്നാണ് സുരേഷ് ഗോപി രാവിലെ കുറ്റപ്പെടുത്തിയത്.
Comments