മന്ത്രിസഭാ പുനഃസംഘടന ആവശ്യമില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഹൈക്കമാന്‍ഡിനെ അറിയിച്ചു. ഡല്‍ഹിയിലെത്തിയ ചെന്നിത്തല സോണിയയെ നേരിട്ടുകണ്ടാണ് നിലപാട് അറിയിച്ചത്. കെ.ബി. ഗണേഷ് കുമാറിനെ മന്ത്രിസഭയിലേക്കു കൊണ്ടുവരുന്നത് ഗുണംചെയ്യില്ലെന്നും ചെന്നിത്തല പറഞ്ഞു.
നിലവിലുള്ള മന്ത്രിമാരെ മാറ്റേണ്ട ആവശ്യമില്ല. മന്ത്രിമാരെ മാറ്റുന്നത് പാര്‍ട്ടിയിലും സര്‍ക്കാരിലും കൂടുതല്‍ തര്‍ക്കങ്ങള്‍ക്കു വഴിവയ്ക്കുമെന്നും ചെന്നിത്തല സോണിയയെ അറിയിച്ചു.
സോണിയയ്ക്കൊപ്പം രാഹുല്‍ ഗാന്ധി, എ.കെ. ആന്റണി, അഹമ്മദ് പട്ടേല്‍, കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്നിക് എന്നിവരുമായും ചെന്നിത്തല കൂടിക്കാഴ്ച നടത്തുന്നുണ്ട്.
Comments