മഹാത്മാഗാന്ധിക്കെതിരേ വിവാദപരാമര്‍ശം നടത്തിയ എഴുത്തുകാരി അരുന്ധതി റോയിക്കെതിരേ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. വിവാദപരാമര്‍ശം പിന്‍വലിച്ച് അരുന്ധതി മാപ്പുപറയണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഡല്‍ഹിയില്‍ മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു ചെന്നിത്തല. വിവാദപ്രസംഗത്തിന്മേലുള്ള പരാതി ഡിജിപിക്കു കൈമാറിയെന്നും അദ്ദേഹം അറിയിച്ചു.
മന്ത്രിസഭാ പുനഃസംഘടന ഹൈക്കമാന്‍ഡുമായി ചര്‍ച്ച ചെയ്തില്ലെന്നും ചെന്നിത്തല പറഞ്ഞു. പുനഃസംഘടന ആദ്യം ചര്‍ച്ച ചെയ്യേണ്ടത് സംസ്ഥാനത്തു തന്നെയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബ്ലാക്മെയില്‍ പെണ്‍വാണിഭക്കേസില്‍ സര്‍ക്കാര്‍ ഒരുതരത്തിലും ഇടപെട്ടിട്ടില്ലെന്നും ചെന്നിത്തല പറഞ്ഞു. കൊച്ചിയിലെ ലഹരിമരുന്നുവേട്ടയ്ക്ക് എക്സൈസുമായി ചേര്‍ന്ന് പദ്ധതി തയാറാക്കും. സ്പീക്കറുടെ രാജിയുടെ കാര്യത്തില്‍ പ്രതികരിക്കാനില്ലെന്നും നേതൃത്വം തീരുമാനമെടുക്കുമെന്നും അദ്ദേഹം അറിയിച്ചു.
Comments