കൊച്ചി: ബ്ളാക് മെയിലിങ് പെണ് വാണിഭ കേസിലെ പ്രതികളായ ബിന്ധ്യ, റുക്സാന എന്നിവര്‍ കീഴടങ്ങി. രാത്രി ഒമ്പതരയോടെ കൊച്ചി ഐ.ജി ഓഫീസിലത്തെിയാണ് ഇരുവരും കീഴടങ്ങിയത്. ഒളിവിലായിരുന്ന ഇവര്‍ക്കെതിരെ പൊലീസ് ലുക്ക് ഒൗട്ട് നോട്ടിസ് ഇറക്കിയിരുന്നു. എറണാകുളം ഡി.സി.പി നിശാന്തിനി ഇരുവരെയും കസ്റ്റഡിയിലെടുത്തു.
തങ്ങളുടെ ജീവന് ഭീഷണിയുണ്ടായിരുന്നതിനാലാണ് കീഴടങ്ങുന്നതെന്ന് ഇവര്‍ പറഞ്ഞു. ഒളിവില്‍ പോയിരുന്നിരുന്നില്ളെന്നും മൊബൈല്‍ സ്വിച്ച് ഓഫ് ആയിരുന്നതിനാലാണ് ബന്ധപ്പെടാന്‍ സാധിക്കാതിരുന്നതെന്നും ഇവര്‍ വ്യക്തമാക്കി.
Comments