തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയോട് ശ്രീലങ്കന്‍ പ്രസിഡന്റ് മഹീന്ദ രാജപക്സെ മാപ്പ് ചോദിക്കുന്ന ചിത്രവുമായി തമിഴ്നാട്ടില്‍ പോസ്റ്ററുകള്‍ പ്രചരിക്കുന്നു. കോയമ്പത്തൂരാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
ജയലളിതയെ പരിഹസിച്ച് ശ്രീലങ്കന്‍ വെബ്സൈറ്റില്‍ വന്ന ചിത്രത്തെ വിമര്‍ശിച്ചുള്ള ലേഖനത്തോടൊപ്പമാണ് ചിത്രം കാണപ്പെട്ടത്.
കൈകൂപ്പി നില്ക്കുന്ന രാജപക്സെ താന്‍ വലിയ തെറ്റാണ് ചെയ്തതെന്നും തനിക്ക് മാപ്പ് തരണമെന്നും ജയലളിതയോട് അപേക്ഷിക്കുന്ന രീതിയിലാണ് ചിത്രീകരിച്ചിരിക്കുന്നത്. അമ്മ പേരവൈ എന്ന സംഘടനയാണ് പോസ്റ്റര്‍ സ്ഥാപിച്ചത്.
Comments