കൊച്ചി ബ്ലാക്മെയില്‍ പെണ്‍വാണിഭക്കേസിലെ ഒന്നും രണ്ടും പ്രതികളായ റുക്സാനയെയും ബിന്ധ്യാസ് തോമസിനെയും തെളിവെടുപ്പിനായി വെഞ്ഞാറമൂട് സ്റ്റേഷനിലെത്തിച്ചു. ബ്ലാക്മെയിലിനെ തുടര്‍ന്ന് വെഞ്ഞാറമൂട് സ്വദേശിയായ രവീന്ദ്രന് ജീവനൊടുക്കിയ കേസിലാണ് ഇരുവരെയും കസ്റ്റഡിയിലെടുത്തത്.
പ്രതികളെ രവീന്ദ്രന് മരണപ്പെട്ട വെഞ്ഞാറമൂട്ടിലെ വീട്ടിലെത്തിച്ച് തെളിവെടുക്കും. പണമിടപാട് നടന്ന സ്ഥലത്തും പാറശാലയില്‍ ഇവരെ പിടികൂടിയ സ്ഥലത്തും ഇവരെ തെളിവെടുപ്പിന് എത്തിക്കുമെന്നാണ് സൂചന. തിങ്കളാഴ്ച പ്രതികളെ കോടതിയില്‍ ഹാജരാക്കും.
Comments