അയല്‍രാജ്യമായ നേപ്പാളിന് 100 കോടി ഡോളര്‍ (ഏകദേശം 6,000 കോടി രൂപ) സാമ്പത്തിക സഹായം നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചു. അടിസ്ഥാനസൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനാണ് സഹായം. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിന് നേപ്പാളിലെത്തിയ പ്രധാനമന്ത്രി, ഭരണഘടന അസംബ്ലിയിലാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. 17 വര്‍ഷത്തിന് ശേഷം നേപ്പാള്‍ സന്ദര്‍ശിക്കുന്ന ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രിയാണ് മോദി.
ഇതിനുപുറമേ മൂന്ന് കരാറുകളിലും മോദിയും നേപ്പാള്‍ പ്രധാനമന്ത്രി സുശീല്‍ കൊയ്രാളയും ഒപ്പിട്ടു. നേരത്തേ 25 കോടി ഡോളറിന്റെ (1,500 കോടി രൂപ) സഹായം എക്സിം ബാങ്ക് വഴി നല്‍കുമെന്ന് ഇന്ത്യ പ്രഖ്യാപിച്ചിരുന്നു. നിലവിലുള്ള പദ്ധതികള്‍ക്ക് പുറമേയാണ് 6,000 കോടിയുടെ സഹായമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.
Comments