വടക്കുപടിഞ്ഞാറന്‍ ചൈനയിലെ യുന്നാന്‍ പ്രവിശ്യയിലുണ്ടായ ഭൂകമ്പത്തില്‍ 367 പേരോളം മരിച്ചു. 1881 പേര്‍ക്ക് പരിക്കേറ്റതായും കെട്ടിടങ്ങള്‍ നിലംപൊത്തിയതായും ചൈന വാര്‍ത്താ ഏജന്‍സി സിന്‍ഹുവ റിപ്പോര്‍ട്ട് ചെയ്തു. പ്രാദേശികസമയം വൈകിട്ട് നാലരയ്ക്കാണ് ഭൂകമ്പമാപിനിയില്‍ 6.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. മലമ്പ്രദേശമായ ക്വിയോജിയയിലാണ് കൂടുതല്‍ നാശനഷ്ടമുണ്ടായത്. തകര്‍ന്നുകിടക്കുന്ന കെട്ടിടാവശിഷ്ടങ്ങള്ക്കിടയില്പ്പെട്ടവരെ രക്ഷിക്കാനുള്ള ശ്രമത്തിലാണ് പ്രദേശവാസികള്‍. ഭൂകമ്പം അതിജീവിക്കാന്‍ ശേഷിയില്ലാത്ത വീടുകളും കെട്ടിടങ്ങളുമാണ് ഇവിടെയുള്ളതെന്ന് അമേരിക്കന്‍ ജിയോളജിക്കല്‍ സര്‍വെ മുന്നറിയിപ്പ് നല്കുന്നു.
Comments