ഹൈകോടതി ജഡ്ജി ലൈംഗികമായി ശല്യപ്പെടുത്തുന്നെന്ന ആരോപണമുന്നയിച്ച് വനിതാ അഡീഷനല്‍ ജഡ്ജി രാജിവച്ചു.
ലൈംഗിക അതിക്രമങ്ങള്‍ തടയുന്നതിനുള്ള വിശാഖ കമ്മിറ്റി അധ്യക്ഷയായ ഗ്വാളിയോറിലെ വനിതാ ജഡ്ജിയാണ് രാജിവച്ചത്. ഇത് സംബന്ധിച്ച പരാതി വനിതാ ജഡ്ജി രാഷ്ട്രപതിക്കും, സുപ്രീം കോടതി ചീഫ് ജസ്റ്റിസിനും നിയമമന്ത്രിക്കും നല്കി. ജഡ്ജിയുടെ വീട്ടില്‍ നടന്ന ചടങ്ങില്‍ വെച്ച് ഐറ്റം ഡാന്‍സ് ചെയ്യാന്‍ നിര്‍ബന്ധിച്ചതായി വനിതാ ജഡ്ജി പരാതിയില്‍ പറയുന്നു. മധ്യപ്രദേശ് ഹൈകോടതിയിലെ ജഡ്ജി നിരന്തരം ശല്യപ്പെടുത്തുന്നതായും ലൈംഗിക ചുവയുള്ള സന്ദേശങ്ങള്‍ അയച്ചതായും ആരോപിച്ചു. ജൂലൈ 15 നാണ് അഡീഷനല്‍ ജഡ്ജി രാജിവെച്ചത്. ജുഡീഷ്യല്‍ ഓഫീസറായ ഒരു വനിതയെ ഇങ്ങനെയാണ് പരിഗണിക്കുന്നതെങ്കില്‍ എന്ത് ഭരണഘടനാപരമായ ലക്ഷ്യങ്ങള്‍ക്ക് വേണ്ടിയാണ് തങ്ങള്‍ പ്രവര്‍ത്തിക്കുന്നതെന്നും വനിതാ ജഡ്ജി പരാതിയില്‍ ചോദിച്ചു.
Comments