കോഴിക്കോട് കൊടുവള്ളിയില്‍ വന്‍ കുഴല്‍പ്പണവേട്ട. കൊടുവള്ളിക്കടുത്ത വാരിക്കുഴിയില്‍ നിന്നും ഒന്നേകാല്‍ കോടി രൂപയുടെ കുഴല്‍പ്പണം പൊലീസ് പിടിച്ചെടുത്തു. ദീപക്, ലാവേശ്, വിജയ്, ഡെറ്റ എന്നീ നാല് മഹാരാഷ്ട്ര സ്വദേശികള്‍ സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായിട്ടുണ്ട്. പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കുഴല്‍പണം പിടികൂടിയത്. പണത്തിന്‍െറ ഉറവിടം സംബന്ധിച്ച് വ്യക്തത വന്നിട്ടില്ല. ഏതാനും ദിവസമായി പൊലീസ് ഇവിടെ നിരീക്ഷണം കര്‍ശനമാക്കിയിരുന്നു.
Comments