സംവിധായകന് പ്രിയദര്ശന് ചലച്ചിത്ര അക്കാദമി ചെയര്മാന് സ്ഥാനം രാജി വെച്ചത് വിവാദമാക്കേണ്ടെന്ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്. കാലാവധി തീര്‍ന്നതിനെ തുടര്‍ന്നാണ് പ്രിയദര്ശന് അക്കാദമി ചെയര്മാന് സ്ഥാനം രാജിവെച്ചതെന്നും അദ്ദേഹം പറഞ്ഞു. ചെയര്‍മാനായിരിക്കെ അക്കാദമിയുടെ പ്രവര്‍ത്തനത്തെകുറിച്ച് പ്രിയദര്ശന് പരാതി പറഞ്ഞിട്ടില്ല. 2011 ജൂലൈ 14 നാണ് അക്കാദമിയില്‍ പുതിയ ഭരണസമിതി അധികാരമേറ്റത്. മൂന്നുവര്‍ഷമാണ് കമ്മിറ്റിയുടെ കാലാവധിയെന്നും തിരുവഞ്ചൂര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.ഈ മാസം 31 വരെ കാലാവധി ഉണ്ടായിരിക്കെയാണ് പ്രിയദര്ശന് അക്കാദമി ചെയര്മാന് സ്ഥാനം രാജിവെച്ചത്. ബുധനാഴ്ച രാത്രിയാണ് പ്രിയദര്ശന് രാജിക്കത്ത് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് കൈമാറിയത്. ചലച്ചിത്ര അക്കാദമിയിലെ അഭിപ്രായ വ്യത്യാസങ്ങളാണ് രാജിക്ക് കാരണമെന്നാണ് സൂചന.
Comments